ഖത്തറിൽ ജോലി ചെയ്യുന്നവർക്കു തങ്ങളുടെ സ്‌പോൺസർഷിപ് (കഫാല) എങ്ങനെയാണ് മാറ്റാൻ സാധിക്കുക എന്നത് ഇന്ത്യക്കാരും ഇന്ത്യക്കാരായ മലയാളികളും നിരന്തരമായി അന്വേഷിക്കുന്ന ഒരു കാര്യമാണ്. അത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് താഴെ നൽകുന്നത്.
കഫാല മാറ്റുന്നതിന്റെ പ്രക്രിയയും അതിന്റെ ഫീസും ചുവടെ നൽകുന്നു.
കഫാല മാറ്റുന്നതിന് ആവശ്യമായ രേഖകൾ ( കമ്പനി സ്പോന്സര്ഷിപ്പിൽ ഉള്ളവർക്കുള്ള നിർദേശങ്ങൾ)
താഴെ കൊടുത്തിരിക്കുന്നത് ക്രമപ്രകാരം തയ്യാറാക്കുക
- അപേക്ഷ ഫോം (പൂരിപ്പിച്ചത്)
- നിലവിലുള്ള കമ്പനിയുടെ കമ്പ്യൂട്ടർ കാർഡ് കോപ്പി
- മാറുന്ന ആളുടെ ഐ ഡി കോപ്പി
- പുതിയ കമ്പനിയുടെ കമ്പ്യൂട്ടർ കാർഡ് കോപ്പി
- പഴയ കമ്പനിയിൽ നിന്നുമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC )
- പുതിയ കമ്പനിയിൽ നിന്നുമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC)
ഫീസ്:
ഒന്നാം വട്ട മാറ്റത്തിന് 2,000 റിയാൽ
രണ്ടാം വട്ട മാറ്റത്തിന് 2,500 റിയാൽ
മൂന്നാം വട്ട മാറ്റത്തിന് 3,000 റിയാൽ
കഫാല മാറ്റുന്നതിന് ആവശ്യമായ രേഖകൾ ( പേർസണൽ സ്പോന്സര്ഷിപ്പിൽ ഉള്ളവർക്കുള്ള നിർദേശങ്ങൾ)
താഴെ കൊടുത്തിരിക്കുന്നത് ക്രമപ്രകാരം തയ്യാറാക്കുക
- അപേക്ഷ ഫോം (പൂരിപ്പിച്ചത്)
- നിലവിലുള്ള സ്പോന്സറിന്റെ ഐ ഡി കോപ്പി
- മാറുന്ന ആളുടെ ഐ ഡി കോപ്പി
- പുതിയ സ്പോന്സറിന്റെ ഐ ഡി കോപ്പി
- പഴയ സ്പോന്സരിൽ നിന്നുമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC )
- പുതിയ സ്പോന്സരിൽ നിന്നുമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC)
ഫീസ്:
ഒന്നാം വട്ട മാറ്റത്തിന് 1,000 റിയാൽ
രണ്ടാം വട്ട മാറ്റത്തിന് 1,500 റിയാൽ
മൂന്നാം വട്ട മാറ്റത്തിന് 2,000 റിയാൽ
രേഖകൾ എല്ലാം തയ്യാറാക്കിയതിനു ശേഷം നിങ്ങളുടെ അടുത്തുള്ള എമിഗ്രേഷൻ കേന്ത്രത്തിൽ സമർപ്പിക്കുക
ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വാട്സാപ്പ് നമ്പറിൽ സന്ദേശം അയക്കുക
അയക്കേണ്ട നമ്പർ : salamqatar 00974 30406196
Comments